ചെന്നൈ: ലോക്ക്‌ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സേലം- ചെന്നൈ വിമാന സർവീസ് പുന:രാരംഭിച്ചു. രണ്ട് തവണ നിര്‍ത്തിവച്ചതിന് ശേഷമാണ് സര്‍വീസ് പുന:രാരംഭിച്ചത്.
സേലം- ചെന്നൈ വിമാന സര്‍വീസ് ചൊവ്വാഴ്‌ച പുനരാരംഭിക്കുമെന്ന് സേലം എയർപോർട്ട് ഡയറക്‌ടര്‍ വി.കെ രവീന്ദ്ര ശർമ അറിയിച്ചു. സേലം കമലാപുരത്ത് നിന്ന് എല്ലാ ദിവസവും ചെന്നൈയിലേക്ക് വിമാന സര്‍വീസുണ്ട്. സമയക്രമം പതിവുപോലെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.