മുംബൈ: അസാമാന്യ ബൗളിങ് പ്രകടനവുമായി ഒരു കുഞ്ഞു പയ്യന്‍. അവന്‍റെ പ്രായത്തിലുള്ളവരേയും മുതിര്‍ന്നവരെയും ഒരു പോലെ ലെഗ് സ്‌പിന്നിലൂടെ പുറത്താക്കുന്നു. ഗലിയിലും പുല്ല് നിറഞ്ഞ ഗ്രൗണ്ടിലുമൊക്കയാണ് 'മാച്ച്'. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിയ്ക്കുന്നത് വേറാരുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.
അത്ഭുതപ്പെടുത്തുന്നതെന്നും ക്രിക്കറ്റ് കളിയോടുള്ള അവന്‍റെ ആവേശം പ്രകടമാണെന്നും സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം കുറിച്ചു. 'വൗ... ഒരു സുഹൃത്തില്‍ നിന്നാണ് ഈ വീഡിയോ ലഭിച്ചത്. അവന്‍റെ (ക്രിക്കറ്റ്) കളിയോടുള്ള ഇഷ്‌ടവും അഭിനിവേശവും പ്രകടമാണ്,' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.