ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് ശ്വാസകോശ അണുബാധ. അദ്ദേഹത്തെ ജയ്‌പൂരില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയേക്കും. സിടി സ്‌കാനിലാണ് ശ്വാസകോശ അണുബാധ കണ്ടെത്തിയത്. നവംബര്‍ ആദ്യവാരം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വിദഗ്‌ധര്‍ അറിയിച്ചു.
സച്ചിന്‍ പൈലറ്റിന് ശ്വാസകോശ അണുബാധ; ഡല്‍ഹി എയിംസിലേക്ക് മാറ്റിയേക്കും - സച്ചിന്‍ പൈലറ്റ്
നവംബര്‍ ആദ്യവാരം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിടി സ്‌കാനിലാണ് ശ്വാസകോശ അണുബാധ കണ്ടെത്തിയത്.
സച്ചിന്‍ പൈലറ്റിന് ശ്വാസകോശ അണുബാധ; ഡല്‍ഹി എയിംസിലേക്ക് മാറ്റിയേക്കും
അതേസമയം വനം പരിസ്ഥിതി മന്ത്രി ശുക്രം വിഷ്‌ണോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്.