മുംബൈ:തിങ്കളാഴ്‌ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 75.04 ആയി. ഡോളർ-രൂപ 75.00 ലെവലിൽ തുറന്നു. ഐപിഒകളിൽ നിന്നുള്ള ഒഴുക്ക് വിപണിയിൽ തുടരുന്നതും എണ്ണ കമ്പനികളിൽ നിന്നുള്ള ഒഴുക്ക് നിക്ഷേപം ആഗിരണം ചെയ്യുന്നതും മൂലം ദിവസം 74.70 മുതൽ 75.20 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രഷറി മേധാവി അനിൽ കുമാർ ബൻസാലി പറഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു - മുംബൈ
തിങ്കളാഴ്‌ച വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 75.04 എന്ന നിലയിലെത്തി
ALSO READ:കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു
നവംബർ 3-ന് നടക്കുന്ന യുഎസ് ഫെഡ് മീറ്റിങ്ങിന്‍റെയും നവംബർ 4-ന് നടക്കുന്ന ഒപെക് മീറ്റിങ്ങിന്‍റെയും നവംബർ 5-ന് എന്‍എഫ്‌പിആര്‍ ഡാറ്റയുടെയും ഫലത്തിനായി വിപണി കാത്തിരിക്കുകയാണ്. ഇതിന്‍റെ ഫലങ്ങൾ നവംബർ 8-ന് വാരാന്ത്യത്തിന് ശേഷം കാണുമെന്നും ബൻസാലി പറഞ്ഞു. ആഭ്യന്തര ഇക്വിറ്റി വിപണിയിൽ, 30-ഷെയർ സെൻസെക്‌സ് 308.47 പോയിന്‍റ് അല്ലെങ്കിൽ 0.52 ശതമാനം ഉയർന്ന് 59,615.40 ലും, വിശാലമായ എൻഎസ്ഇ നിഫ്റ്റി 94.75 പോയിന്‍റ് അല്ലെങ്കിൽ 0.54 ശതമാനം ഉയർന്ന് 17,766.40 ലും വ്യാപാരം നടത്തുന്നു.