ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ ഓടുന്ന ട്രെയിനിന് തീ പിടിച്ചു. ഉദ്ദംപൂര്‍ എക്‌സ്‌പ്രസ് ട്രെയിനിന്‍റെ നാല് ബോഗികള്‍ക്കാണ് തീ പിടിച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഉദ്ദംപൂരില്‍ നിന്ന് ദുര്‍ഗിലേക്ക് പോകുന്ന ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്. എസി കോച്ചുകളിലാണ് തീ പടര്‍ന്നത്. ഹേതാംപൂര്‍ സ്റ്റേഷനിലെത്തിയപ്പോളാണ് ട്രെയിനിന് തീ പിടിച്ച കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. മറ്റ് ബോഗികളിലേക്ക് മാറിയ യാത്രികര്‍ ട്രെയിനിന്‍റെ ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു.