ചെന്നൈ:രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നേരെയും മാധ്യമങ്ങള്‍ക്കെതിരെയും ആസൂത്രിതമായ അക്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് രാഹുല്‍ഗാന്ധി. പാര്‍ലമെന്‍റ്, ജുഡീഷ്യറി അടക്കമുളള ഭരണഘടന സ്ഥാപനങ്ങളും ഇന്ന് ഭീഷണി നേരിടുകയാണ്. ഇന്ത്യയിലെ ഫെഡറിലിസം ഇല്ലാതാക്കാനുളള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു.
ആര്‍എസ്എസ് രാജ്യത്തിന്‍റെ നിലനില്‍പ്പിനെ തകര്‍ക്കുന്നതായി രാഹുല്‍ ഗാന്ധി - രാഹുൽ ഗാന്ധി
ഇന്ത്യയിലെ ഫെഡറിലിസം ഇല്ലാതാക്കാനുളള ശ്രമമാണ് ആര്‍എസ്എസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് രാഹുല്‍ ഗാന്ധി
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ എത്ര പണം വിനിയോഗിച്ചെന്ന് തനിക്കറിയാമെന്നും രാഹുല്‍ വ്യക്തമാക്കി. ഗോവ, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. പക്ഷെ ഇവിടെയെല്ലാം ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷത്തില്‍ രാജ്യതാല്‍പര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുവീഴ്‌ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ജനാധിപത്യത്തിന് ഇന്ത്യയില്‍ അന്ത്യം സംഭവിച്ചെന്നും നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൂത്തുക്കുടിയില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞു.