ന്യൂഡല്‍ഹി:ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ നാഗ്‌പൂരിലെ കിഗ്‌സ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് ഏഴിനാണ് അദ്ദേഹം നാഗ്‌പൂരിലെ നാഷണൽ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന് കൊവിഡ് - മോഹൻ ഭഗവത് കൊവിഡ്
മാർച്ച് ഏഴിനാണ് മോഹൻ ഭഗവത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന് കൊവിഡ്
അതേസമയം, വെള്ളിയാഴ്‌ച ഇന്ത്യയിൽ 1.31 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 780 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, കർണാടക, കേരള, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.