മംഗളൂരു: 33.75 ലക്ഷത്തിന്‍റെ സ്വർണവുമായി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഒരാൾ പിടിയിൽ. കോപ്പാട് മുഹമ്മദ് ഖാലിദാണ്(45) ശനിയാഴ്‌ച കസ്‌റ്റംസ് പിടിയിലായത്. അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
മംഗളൂരുവിൽ 33.75 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - മുഹമ്മദ് ഖാലിദ്
ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ മംഗളൂരുവിലേക്ക് എത്തിയ പ്രതിയാണ് പിടിയിലായത്
Rs 33.75 lakh Gold seized at Mangaluru international airport
ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ മംഗളൂരുവിലേക്ക് എത്തിയ പ്രതിയെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കസ്‌റ്റംസ് പിടികൂടുകയായിരുന്നു. 33.75 ലക്ഷം രൂപ വിലമതിപ്പുള്ള 737ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.