ന്യൂഡല്‍ഹി: റിലീസ് ചെയ്‌ത് മൂന്ന് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടി 'ആർആർആർ'. എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം മൂന്നാം ദിനം തന്നെ ആഗോളതലത്തിൽ 500 കോടിയാണ് വാരിയത്. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിങ്ങനെ ശക്തമായ താരനിരയാണ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുന്നത്.
സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശ് തന്‍റെ ട്വിറ്റർ ഹാൻഡിൽ ചിത്രത്തിന്‍റെ ഗ്രോസ് ബോക്‌സ് ഓഫീസ് കലക്ഷൻ പങ്കിട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് അവധി ദിനത്തിലല്ലാതെ പുറത്തിറങ്ങിയ ചിത്രം പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ക്കുകയാണ്. എസ്.എസ്.രാജമൗലി ഇന്ത്യൻ സിനിമയുടെ മഹത്വം തിരികെ കൊണ്ടുവരുന്നുവെന്നും ട്വീറ്റില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.