ഒസ്‌കറില്‍ കരുത്ത് പ്രകടിപ്പിക്കാനുള്ള ആദ്യ ചുവടുവയ്‌പ്പു നടത്തി നാല് ഇന്ത്യന്‍ സിനിമകള്‍. 95ാമത് ഒസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇക്കുറി മത്സരിക്കുക. ഒസ്‌കര്‍ നോമിനേഷനില്‍ മത്സരിക്കുന്ന സിനിമകളുടെ ചുരുക്കപ്പട്ടിക അടുത്തിടെ അക്കാദമി പ്രഖ്യാപിച്ചിരുന്നു.
ഏകദേശം 10 വിഭാഗങ്ങളുള്ള പട്ടികയില്‍ നാല് വിഭാഗങ്ങളിലായാണ് ഇന്ത്യന്‍ സിനിമകള്‍ സ്ഥാനം ഉറപ്പിച്ചത്. മികച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വിഭാഗത്തില്‍ 'ലാസ്‌റ്റ് ഫിലിം ഷോ', മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം, മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ വിഭാഗത്തില്‍ 'ഓള്‍ ദേറ്റ് ബ്രീത്തസ്' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ 'ദി എലിഫന്‍റ് വിസ്‌പര്‍' എന്നിവയാണ് ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇടംപിടിച്ചത്.