കേരളം

kerala

By

Published : Dec 24, 2020, 7:58 AM IST

Updated : Dec 24, 2020, 8:58 AM IST

ETV Bharat / bharat

'റോസ്രി കി മഹാറാണി' പള്ളി ക്രിസ്‌മസിന് തുറക്കില്ല

ഏഷ്യയിലെ രണ്ടാമത്തെ വലിയ പള്ളിയായ 'റോസ്രി കി മഹാറാണി'.

Christmas in Rozri ki Maharani church  Rozri ki Maharani in Kunkuri, Chhattisgarh  Asia's second largest church  Christmas celebration in churches  Asia's second-largest church to remain shut on Christmas Day  'റോസ്രി കി മഹാറാണി' പള്ളി ക്രസ്‌മസിന് തുറക്കില്ല  'റോസ്രി കി മഹാറാണി
റോസ്രി കി മഹാറാണി

ജാഷ്പൂർ: ഏഷ്യയിലെ രണ്ടാമത്തെ വലിയ പള്ളിയായ 'റോസ്രി കി മഹാറാണി' ക്രിസ്മസിന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് ഓൺലൈൻ വഴി പ്രാർത്ഥനകളിൽ പങ്കെടുക്കാമെന്ന് ബിഷപ്പ് ഇമ്മാനുവൽ കെർക്കറ്റ വ്യക്തമാക്കി. സംസ്ഥാനത്തെ കുങ്കുരി പട്ടണത്തിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായി കണക്കാക്കപ്പെടുന്ന റോസ്രി കി മഹാറാണി പള്ളി വാസ്തുവിദ്യയാൽ പ്രസിദ്ധമാണ്. പതിനായിരത്തോളം പേർക്ക് ഒരേസമയം പള്ളിയിൽ ഒത്തുകൂടാം. ക്രിസ്മസിന് ലോകമെമ്പാടുമുള്ള ആളുകൾ പ്രാർത്ഥനയ്ക്കായി ഇവിടെയെത്താറുണ്ട് . 1962ൽ ശിലാസ്ഥാപനം നടത്തിയ പള്ളി നിർമാണം പൂർത്തിയാക്കാൻ 17 വർഷമെടുത്തു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ ഗോത്ര തൊഴിലാളികളുടെ സഹായത്തോടെയാണ് പള്ളി നിർമിച്ചത്.

Last Updated : Dec 24, 2020, 8:58 AM IST

ABOUT THE AUTHOR

...view details