അഹമ്മദാബാദ്: ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിന പരമ്പരയ്ക്ക് അഹമ്മദാബാദില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമില്‍ രാജസ്ഥാനില്‍ നിന്നുള്ള ഓൾറൗണ്ടർ ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റ മത്സരമാണിത്.
ഇന്ത്യയുടെ 1000-ാമത്തെ ഏകദിന മത്സരം കൂടിയാണിത്. ഏകദിനത്തില്‍ 1000 മത്സരം കളിക്കുന്ന ആദ്യ രാജ്യവുമാണ് ഇന്ത്യ.
ടീം വാര്‍ത്ത:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്‌റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (വി.കീ), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്
വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്, ഷമർ ബ്രൂക്‌സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പൂരൻ (വി.കീ), കീറോൺ പൊള്ളാർഡ്(ക്യാപ്‌റ്റൻ), ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകേൽ ഹൊസൈൻ
also read:ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ