കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന 86 കോടിയുടെ റോഡ് ഒലിച്ചുപോയി

റോഡ് ഒരുക്കിയത് ഓസ്ട്രേലിയൻ സാങ്കേതികവിദ്യയില്‍ ; നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷേപം

Road collapsed in Tehri  86 crore road broken after rains  NH 94 highway collapsed in Tehri  Newly constructed road collapsed  Road collapsed in Tehri  Uttarakhand News  Road collapsed in Uttarakhand  Road collapsed in Chamba
കനത്ത മഴ; ഉത്തരാഖണ്ഡിൽ 86 കോടിയുടെ റോഡ് ഒലിച്ച് പോയി

By

Published : Jul 26, 2021, 7:42 PM IST

തെഹ്‌രി : ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ, 86 കോടി മുതല്‍ മുടക്കില്‍ നിർമിച്ച ദേശീയ പാത തകർന്നു. ചമ്പ തുരങ്കവുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്.

ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോഡ് നശിച്ചത്. ഋഷികേശ് - ഗംഗോത്രി നാഷണൽ ഹൈവേയുടെ അനുബന്ധ പാതയാണ് കനത്ത മഴയിൽ തകർന്നത്. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയില്‍ ഒരുക്കിയ റോഡാണിത്.

പുതുതായി നിർമിച്ച ചമ്പ തുരങ്കവുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ ഒരു കിലോമീറ്ററോളം പൂര്‍ണമായി ഉപയോഗശൂന്യമായി. റോഡ് തുറന്നുകൊടുക്കാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

ഭാരത് കൺസ്ട്രക്ഷൻ എന്ന കമ്പനി നിർമിച്ച റോഡിന്‍റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

അപാകതകൾ ഉണ്ടെന്ന പരാതി നേരത്തേയുള്ളത്

റോഡ് നിർമാണ വേളയിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് ഒരു നിർമാണ തൊഴിലാളി വ്യക്തമാക്കുന്നു. റോഡിന്‍റെ അടിത്തട്ടില്‍ പാറക്കഷണങ്ങള്‍ക്ക് പകരം മണ്ണാണ് ചേർത്തതെന്നും ഇയാള്‍ വെളിപ്പെടുത്തി.

Also read:ഒടിടി സബ്‌സ്ക്രിപ്ഷനുകൾ എങ്ങനെ സൗജന്യമായി സ്വന്തമാക്കാം

ABOUT THE AUTHOR

...view details