പാറ്റ്ന: ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്ന് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കർ തന്‍റെ പുസ്‌തകത്തില്‍ വ്യക്തമാക്കിയിരുന്നതായി ആര്‍ജെഡി നേതാവ് ശിവാനന്ദ തിവാരി. പശുവിനെ ഗോമാതാവെന്ന് വിളിക്കുന്നതിനെ സവർക്കർ പിന്തുണച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു മൃഗത്തിന് എങ്ങനെ മനുഷ്യന്‍റെ അമ്മയോ അച്ഛനോ ആകാൻ കഴിയുമെന്ന് വീർ സവർക്കർ ചോദിച്ചു.പശുവിനെ ഗോ മാതാവ് എന്ന് വിളിക്കുന്നത് മനുഷ്യരാശിക്ക് അപമാനമാണ്,' - ശിവാനന്ദ തിവാരി പറയുന്നു.
1923ലാണ് സവർക്കർ ആദ്യമായി ‘ഹിന്ദുത്വ’ എന്ന പദം ഉപയോഗിക്കുന്നതെന്നും ഹിന്ദുവും ഹിന്ദുത്വയും വ്യത്യസ്‌ത കാര്യങ്ങളാണെന്ന് സവർക്കര്‍ പറഞ്ഞിട്ടുണ്ടെന്നും ആര്‍ജെഡി നേതാവ് കൂട്ടിച്ചേര്‍ത്തു. സവര്‍ക്കറുടെ ചില ആശയങ്ങള്‍ പിന്തുടരാനും മറ്റ് ചിലത് ഒഴിവാക്കാനും എങ്ങനെ സാധിയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.