പട്‌ന: ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി. ബംഗാളിൽ അഞ്ച് സീറ്റുകളിലേക്കും അസമിൽ 10 സീറ്റുകളിലേക്കും ആണ് പാർട്ടി സ്ഥാനാർഥികളെ നിർത്തുന്നത്. ഇരു സംസ്ഥാനങ്ങളിലും മത്സരിക്കാനുള്ള പാർട്ടി തീരുമാനത്തിന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പച്ചക്കൊടി കാട്ടിയതായി പാർട്ടി നേതൃത്വം അറിയിച്ചു. എഐയുഡിഎഫ് സഖ്യത്തിലാകും ആർജെഡി മത്സരിക്കുക.
ബംഗാളിലും അസമിലും മത്സരിക്കാൻ ആർജെഡി - ബംഗാളിലും അസമിലും മത്സരിക്കാൻ ആർജെഡി
ബംഗാളിൽ അഞ്ച് സീറ്റുകളിലേക്കും അസമിൽ 10 സീറ്റുകളിലേക്കും ആണ് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുന്നത്.
ബംഗാളിലും അസമിലും മത്സരിക്കാൻ ആർജെഡി
ബിജെപിയെ പരാജയപ്പെടുത്താൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉടൻ ബംഗാൾ സന്ദർശിക്കുമെന്നും മറ്റു തീരുമാനങ്ങൾ പിന്നീട് കൈക്കൊള്ളുമെന്നും ആർജെഡി വൃത്തങ്ങൾ അറിയിച്ചു.