അകോള(മഹാരാഷ്‌ട്ര): കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് നടിയും മോഡലുമായ റിയ സെന്‍. മഹാരാഷ്‌ട്രയിലെ അകോള ജില്ലയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ആരംഭിച്ച യാത്രയുടെ ഭാഗമാകുകയായിരുന്നു റിയ. നേരത്തെ ഹൈദരാബാദിലൂടെ പര്യടനം കടന്നു പോയപ്പോള്‍ സംവിധായകയും നടിയുമായ പൂജ ഭട്ടും യാത്രയുടെ ഭാഗമായിരുന്നു.
'നടിയായ റിയ സെന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തെരുവുകള്‍ വിപ്ലവത്തിന് സാക്ഷിയായിരിക്കുകയാണെന്ന്' പദയാത്രയുടെ 71ാം ദിനത്തില്‍ പങ്കുചേര്‍ന്ന റിയ സെന്നിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അധികൃതര്‍ കുറിച്ചു. 'സിനിമ മേഖലയില്‍ നിന്നുള്ള ഒരു വ്യക്തി എന്ന നിലയിലല്ല, അഭിമാനമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന്' കോണ്‍ഗ്രസിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് റിയ ട്വീറ്റ് ചെയ്‌തു.
പൂജ ഭട്ടിന് ശേഷം റിയ സെന്നും; രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് പ്രശസ്‌ത ബോളിവുഡ് താരം
ഭാരത് ജോഡോ യാത്ര 'ഐക്യത്തിന്‍റെ പ്രകടനമാണെന്ന്' അല്‍പ നാളുകള്‍ക്ക് മുമ്പ് കുറിച്ച പോസ്‌റ്റില്‍ റിയ പറഞ്ഞിരുന്നു. 'രാജ്യത്തെ ജനങ്ങളെ ഒരുമിച്ചുകൂട്ടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ മുന്നൊരുക്കത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. ഐക്യത്തിന്‍റെ പ്രകടനത്തിന് ആരംഭം കുറിച്ച രാഹുല്‍ ഗാന്ധിയുടെ ധീര പ്രയത്‌നത്തിന് നന്ദി' എന്ന് #BharatJodoYatra എന്ന ഹാഷ്‌ടാഗോടെ നടി കുറിച്ചു.
പൂജ ഭട്ടിന് ശേഷം റിയ സെന്നും; രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് പ്രശസ്‌ത ബോളിവുഡ് താരം
ALSO READ:ആദിവാസി പീപ്പിൾസ് ലിബറേഷൻ ആർമി പ്രവര്‍ത്തകരെ പൂര്‍ണമായും പിടികൂടിയതായി അസം പൊലീസ്
സെപ്‌റ്റംബര്‍ ഏഴിന് തമിഴ്‌നാടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് തുടക്കം കുറിച്ചത്. മഹാരാഷ്‌ട്രയില്‍ ഇതിനോടകം തന്നെ ഹിന്‍ഗേളി, വാഷിം തുടങ്ങിയ ജില്ലകളില്‍ യാത്ര പിന്നിട്ടുകഴിഞ്ഞു. നവംബര്‍ 20ന് മധ്യപ്രദേശിലേയ്‌ക്ക് കടക്കുന്നതിന് മുമ്പായി മഹാരാഷ്‌ട്രയിലെ അകോള ജില്ലയിലും ബുല്‍ധാന ജില്ലയിലും യാത്ര പൂര്‍ത്തിയാക്കും.