ലക്‌നൗ: ലഖിംപുർ ഖേരി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കും. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്‌തി പറഞ്ഞു.
കര്‍ഷകരുമായി ധാരണയിലെത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്‌ജി സംഭവം അന്വേഷിക്കും. കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 രൂപ വീതം നഷ്‌ടപരിഹാരം നല്‍കും.
Also read: ലഖിംപുർ ഖേരിയിലെ അക്രമം; രാജ്യവ്യാപകമായി ഇന്ന് കർഷക പ്രതിഷേധം
ഇതിന് പുറമേ കുടുംബാംഗങ്ങളിലൊരാള്‍ക്ക് പ്രാദേശിക തലത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അവനീഷ് അവസ്‌തി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖിംപുര്‍ ഖേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ബന്ദിപൂരിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീവച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.