ന്യൂഡല്‍ഹി :കൊവിഡ് പ്രതിരോധത്തിനായി കണ്ടെത്തിയ മരുന്നുകളുടെ ശേഷി കൂട്ടാനുള്ള ഗവേഷണങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് എയിംസ് പ്രൊഫസർ ഡോക്ടർ സഞ്ജീവ് സിൻഹ. രോഗപ്രതിരോധ ശേഷിയുടെ കാലാവധി നീട്ടുക എന്നതാണ് ഇത്തരം ഗവേഷണങ്ങളുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ ഗവേഷണങ്ങളെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചിട്ട് അഞ്ച് മാസമായി. സര്‍ക്കാര്‍, ഡോക്ടമാർ, ശാസ്ത്രജ്ഞൻമാര്‍ എന്നിവരിലേക്ക് ജനങ്ങള്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണ്.
എല്ലാവര്‍ക്കും സംരക്ഷണമൊരുക്കാൻ വാക്സിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഇന്ത്യയിലും അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും നടക്കുന്ന ഗവേഷണങ്ങളില്‍ പ്രതിഫലിക്കുന്നത്.
also read:അവികസിത രാജ്യങ്ങള്‍ക്കായി 50 കോടി ഡോസ് കൊവിഡ് മരുന്ന് സ്വരൂപിക്കാനൊരുങ്ങി അമേരിക്ക