കേരളം

kerala

ETV Bharat / bharat

'Ghoulish Epicaricacy' ; ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെ ശശി തരൂർ - എൻസിബി

മുംബൈ തീരത്ത് ആഡംബര കപ്പലിൽ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരമാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്

Repelled by 'ghoulish epicaricacy' of those 'witch-hunting' Shah Rukh over son's arrest: Tharoor  shashi tharoor  cruise ship party case  ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി  ലഹരി പാര്‍ട്ടി  ശശി തരൂർ  ആര്യൻ ഖാൻ  ഷാറൂഖ് ഖാൻ  എൻസിബി  NCB
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തരുതെന്ന് ശശി തരൂർ

By

Published : Oct 4, 2021, 10:30 PM IST

ന്യൂഡൽഹി : മകൻ ആര്യൻ ഖാനെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെ ഡോ. ശശി തരൂര്‍ എംപി.

മറ്റുള്ളവരുടെ ദുഖത്തിൽ സന്തോഷം കണ്ടെത്തുന്ന പ്രവർത്തി (Ghoulish Epicaricacy) അറപ്പ് ഉളവാക്കുന്നതാണെന്നും സംഭവത്തില്‍ സഹതാപമുണ്ടാവുകയാണ് വേണ്ടതെന്നും ശശി തരൂർ പറഞ്ഞു.

Also Read: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി ഒക്ടോബര്‍ 7 വരെ നീട്ടി

പൊതുവായ ദൃശ്യം വളരെ മോശമാണെന്നും അതിൽ 23വയസുകാരനെ നിർബന്ധപൂർവം പ്രതി ചേർക്കേണ്ടതില്ലെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

മുംബൈ തീരത്ത് ആഡംബര കപ്പലിൽ നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരമാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി കാലാവധി മുംബൈ കോടതി ഈമാസം 7 വരെ നീട്ടി.

ABOUT THE AUTHOR

...view details