ബെംഗളൂരു: ജെഎന്‍യുവിന്‍റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സിടി രവി. മഹാരാഷ്‌ട്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതലയാണ് സിടി രവിക്കുള്ളത് . സ്വാമി വിവേകാനന്ദനാണ് ഭാരതമെന്ന ആശയത്തിനായി നിലകൊണ്ടത്. അദ്ദേഹത്തിന്‍റെ മൂല്യങ്ങളും ഫിലോസഫിയും ഭാരതത്തിന്‍റെ മഹത്വത്തെ ശക്തിപ്പെടുത്തുന്നുവെന്നും ദേശസ്‌നേഹിയായ അദ്ദേഹത്തിന്‍റെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുമെന്നും സിടി രവി ട്വീറ്റ് ചെയ്‌തു.
ജെഎന്‍യുവിന്‍റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണമെന്ന് ബിജെപി നേതാവ്
മഹാരാഷ്‌ട്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ബിജെപി ജനറല്‍ സെക്രട്ടറിയായ സിടി രവിയാണ് ജെഎന്‍യുവിന്‍റെ പേര് വിവേകാനന്ദ സര്‍വകലാശാലയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
ജെഎന്‍യുവിന്‍റെ പേര് വിവേകാനന്ദ സര്‍വകലാശാലയാക്കണമെന്ന് ബിജെപി നേതാവ്
നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജെഎന്‍യുവില്‍ പ്രധാനമന്ത്രി വിവേകാനന്ദ പ്രതിമ അനാച്ഛാദം ചെയ്‌തത്. ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രധാന കേന്ദ്രമായാണ് ജെഎന്‍യു അറിയപ്പെടുന്നത്. രാഷ്‌ട്രീയ പ്രവേശനത്തിന്‍റെ ആദ്യകാലങ്ങള്‍ മുതല്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ സിടി രവി ഉയര്‍ത്തിയിരുന്നു. അടുത്തിടെ കര്‍ണാടകയില്‍ ലൗ ജിഹാദ് കുറ്റകൃത്യമാക്കി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.