കേരളം

kerala

By

Published : Jan 19, 2022, 12:42 PM IST

ETV Bharat / bharat

കേന്ദ്രസര്‍ക്കാര്‍ നിരസിച്ച നിശ്ചലദൃശ്യം റിപ്പബ്ലിക്‌ ദിനാഘോഷത്തിലുണ്ടാകുമെന്ന്‌ തമിഴ്‌നാട്‌

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്‍റെ സംഭാവനകള്‍ വ്യക്‌തമാക്കികൊണ്ട്‌ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തുമെന്നും തമിഴ്‌നാട്‌ സര്‍ക്കാര്‍.

Republic day tableau controversy  thamilnadu reaction to rejection of its tableau in republic celebration  thamilnadu republic celebration  റിപ്പബ്ലിക്‌ ആഘോഷത്തില്‍ നിശ്ചല ദൃശ്യം നിരസിച്ചതുമായി ബന്ധപ്പെട്ട വിവാദം  റിപ്പബ്ലിക്‌ ദിനത്തില്‍ തമിഴ്‌നാടിന്‍റെ നിശ്‌ചല ദൃശ്യം നിരസിച്ചതില്‍ തമിഴ്‌നാട്‌ സര്‍ക്കാറിന്‍റെ പ്രതികരണം  എംകെ സ്‌റ്റാലിനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വിവാദങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ നിരസിച്ച നിശ്ചലദൃശ്യം തങ്ങളുടെ റിപ്പബ്ലിക്‌ ദിനാഘോഷത്തിലുണ്ടാകുമെന്ന്‌ തമിഴ്‌നാട്‌

ചെന്നൈ:കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച നിശ്ചല ദൃശ്യം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഉണ്ടാവുമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി തമിഴ്‌നാട് സമര്‍പ്പിച്ച നിശ്ചല ദ്യശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്‍റെ പങ്ക്‌ വ്യകതമാക്കികൊണ്ടുള്ള ചിത്ര പ്രദര്‍ശനം രാജ്യത്തിന്‍റെ പ്രധാനപ്പെട്ട നഗരങ്ങളില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നടത്തുമെന്ന്‌ സംസ്‌ഥാന മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടിന്‍റെ നിശ്‌ചലദൃശ്യം നിരസിച്ചതിന്‌ യാതൊരുകാരണവും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് തനിക്ക്‌ അയച്ച കത്തില്‍ ചൂണ്ടികാണിച്ചിട്ടില്ലെന്നും എം.കെ സ്‌റ്റാലിന്‍ ആരോപിച്ചു.

ഈ മാസം 17നാണ്‌ നിശ്ചലദൃശ്യം നിരസിച്ചതില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി എം.കെ സ്‌റ്റാലിന്‍ കേന്ദ്ര സര്‍ക്കാറിന്‌ കത്തയക്കുന്നത്‌. 1806ലെ 'വെല്ലൂര്‍ വിപ്ലവം' മുതല്‍ തമിഴ്‌നാട്‌ നിര്‍ണായകമായ സംഭാവനയാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നല്‍കിയതെന്ന്‌ എം.കെ സ്‌റ്റാലില്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗപൂര്‍വമായ സംഭാവന നല്‍കിയ വീരതയി വേലുനച്ചിയാര്‍, പുലിതേവന്‍, വീരപാണ്ഡ്യ കട്ടബൊമ്മന്‍ , മരുത്‌ സഹോദരന്‍മാര്‍, വി.ഒ ചിദംബരനാര്‍ കൂടാതെ ദേശീയ കവി ഭാരതിയാര്‍ തുടങ്ങിയവരെ സ്‌മരിച്ച്‌കൊണ്ടുള്ള നിശ്ചല ദൃശ്യമാണ്‌ തമിഴ്‌നാടിന്‍റേതെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലൊരു നിശ്ചലദൃശ്യം നിരസിച്ചതിലൂടെ തമിഴ്‌നാടില്‍ നിന്നുള്ള ഈ സ്വാതന്ത്ര്യസമരസേനാനികളുടെ മഹത്തായ സംഭവനകള്‍ സ്‌മരിക്കാനുള്ള അവസരമാണ്‌ നഷ്‌ടപ്പെടുത്തിയതെന്നും എം.കെ സ്‌റ്റാലിന്‍ ആരോപിച്ചു.

ALSO READ:കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്

ABOUT THE AUTHOR

...view details