ഇസ്ലാമബാദ്:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ മുന്‍ ഭാര്യ റിഹാം ഖാന്‍റെ കാറിന് നേരെ അഞ്ജാതര്‍ വെടിയുതിര്‍ത്തെന്ന് പരാതി. റിഹാം ഖാന്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിക്കുന്നത്. പരാതിയില്‍ പെട്ടെന്നുള്ള നടപടി പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും താന്‍ എഫ്ഐആറിന്‍റെ പകര്‍പ്പിനു വേണ്ടി കാത്തിരിക്കുകയാണെന്നും റിഹാം ഖാന്‍ ട്വീറ്റു ചെയ്‌തു.
ബൈക്കില്‍ വന്ന രണ്ട് അഞ്ജാതര്‍ വെടിവെപ്പ് നടത്തുമ്പോള്‍ താന്‍ മറ്റൊരു കാറിലായിരുന്നു. തന്‍റെ സെക്രട്ടറിയും ഡ്രൈവറുമാണ് വെടിവെപ്പ് നടന്ന കാറിലുണ്ടായിരുന്നതെന്നും റിഹാം ഖാന്‍ പറഞ്ഞു. തനിക്ക് മരണത്തെ ഭയമില്ലെങ്കിലും തന്‍റെ കൂടെയുള്ളവരുടെ സുരക്ഷയില്‍ അതിയായ ആശങ്കയുണ്ടെന്ന്ും അവര്‍ പറഞ്ഞു.