കേരളം

kerala

ഭീകരാക്രമണ ഭീഷണി; അസമിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു

By

Published : Oct 18, 2021, 8:51 AM IST

ഐഎസ്‌ഐ, അൽ ഖ്വയ്‌ദ എന്നീ തീവ്രവാദ സംഘടനകൾ അസമിൽ വർഗീയ സംഘർഷങ്ങൾക്ക് ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് അസമിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചത്.

ഭീകരാക്രമണ ഭീഷണി അസം  അസമിൽ റെഡ്‌ അലർട്ട്  അസമിൽ ഭീകരാക്രമണ ഭീഷണി  അസമിൽ ഭീകരാക്രമണ ഭീഷണി വാർത്ത  ഐഎസ്‌ഐ ഭീഷണി  അൽ ഖ്വയ്‌ദ ഭീഷണി  Red alert sounded in Assam  assam red alert news  assam in red alert news  terror threat from ISI, Al-Qaeda news  terror threat from ISI, Al-Qaeda in assam  terror threat from ISI, Al-Qaeda in assam news
ഭീകരാക്രമണ ഭീഷണി; അസമിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു

ഗുവാഹത്തി: സംസ്ഥാനത്ത് ഐഎസ്‌ഐ, അൽ ഖ്വയ്‌ദ എന്നീ തീവ്രവാദ സംഘടനകൾ വർഗീയ സംഘർഷങ്ങൾ സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു. അസമിൽ നിന്നും ന്യൂനപക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്ന നീക്കം ആഗോള തലത്തിലേക്ക് കൊണ്ടുവരുന്നതിനായാണ് തീവ്രവാദ സംഘടനകൾ ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്‌ച ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവികൾക്ക് അസം പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സിൽ നിന്ന് നിർദേശം നൽകി.

അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എസ്‌.പി പൊലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കഴിഞ്ഞ ദിവസം ഗുവാഹത്തി നഗരത്തിലെ ലാഖ്‌റയിൽ നിന്ന് വലിയ തോതിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഐഎസ്‌ഐഎസ്‌ പുറത്തിറക്കിയ കശ്‌മീർ വീഡിയോയിൽ അസമിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെ പറ്റിയും പരാമർശിച്ചിരുന്നു.

ALSO READ:ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തതാണ് പ്രളയത്തിന് കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്‌

ABOUT THE AUTHOR

...view details