കേരളം

kerala

ETV Bharat / bharat

1,000 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇന്ത്യക്ക് നല്‍കി റേതയോൺ - covid situation in india

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്.

1,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി റേതയോൺ ടെക്നോളജീസ് Raytheon Technologies sending 1 1000 oxygen concentrators to India റേതയോൺ ടെക്നോളജീസ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ Raytheon Technologies Corp covid situation in india second wave of corona
1,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി റേതയോൺ ടെക്നോളജീസ്

By

Published : May 4, 2021, 7:37 PM IST

ന്യൂഡല്‍ഹി: ആയിരം ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇന്ത്യയിലേക്ക് അയച്ചതായി വ്യോമ കമ്പനി റെയ്‌തോൺ ടെക്‌നോളജീസ് കോർപ്പറേഷൻ. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണര്‍ഷിപ്പ് ഫോറത്തിലൂടെയും വിവിധ സംഘടനകളിലൂടെയും ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇതിനകം ഇന്ത്യയിൽ എത്തിത്തുടങ്ങിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

Also Read:ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്

അതേസമയം രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത്‌ 3,57,229 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ആകെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 2,02,82,833 ആയി. 3,449 പേർ കൂടി മരിച്ചതോടെ ആകെ ജീവഹാനിയുണ്ടായവരുടെ എണ്ണം 2,22,408 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3,20,289 പേരാണ്‌ രോഗമുക്തി നേടിയത്‌. ഇതോടെ രാജ്യത്ത്‌ രോഗം ഭേദമായവരുടെ എണ്ണം 1,66,13,292 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,47,133 ആണ്‌.

ABOUT THE AUTHOR

...view details