ഹൈദരാബാദ്: 27ന്‍റെ നിറവില്‍ രശ്‌മിക മന്ദാന. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് സമ്മാനങ്ങളും സര്‍പ്രൈസുകളും ജന്മദിനാശംസകളും നേര്‍ന്ന് രംഗത്തെത്തിയത്. ഇപ്പോഴിതാ 'പുഷ്‌പ ദി റൂള്‍' ടീമും താരത്തിന് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ്.
പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'പുഷ്‌പ ദി റൂളിലെ' രശ്‌മികയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തുവിട്ടു. ആദ്യ ഭാഗത്തിലേതെന്ന പോലെ രണ്ടാം ഭാഗത്തിലും ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാല്‍ 'പുഷ്‌പ ദി റൈസി'ല്‍ നിന്നും അല്‍പം വ്യത്യസ്‌തമായ ലുക്കായിരിക്കും 'പുഷ്‌പ ദി റൂളില്‍' രശ്‌മികയ്‌ക്ക്.
നിര്‍മാതാക്കള്‍ പങ്കുവച്ച 'പുഷ്‌പ 2'വിന്‍റെ പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രശ്‌മികയുടെ ആരാധകർക്ക് ഒരു വിരുന്നാണ് 'പുഷ്‌പ ദി റൂളിലെ ഫസ്‌റ്റ് ലുക്ക്. 'പുഷ്‌പ'യിലെ രശ്‌മികയുടെ അവതരണ-അഭിനയ മികവിന് പ്രേക്ഷക നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു.
അതേസമയം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ രശ്‌മികയുടെതായി മറ്റൊരു സിനിമയും എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന തെലുഗു ചിത്രം 'വിഎന്‍ആര്‍ ട്രയോ'യില്‍ നിതിന്‍ ആണ് രശ്‌മികയുടെ നായകനായെത്തുന്നത്. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് 'വിഎന്‍ആര്‍ ട്രയോ' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ രശ്‌മികയുടെ ഫസ്‌റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന അല്ലു അർജുന്‍ ചിത്രമാണ് 'പുഷ്‌പ ദി റൂൾ'. 2023ല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ ബെംഗളൂരുവിൽ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി രണ്ട് മാസങ്ങള്‍ക്കകം ബെംഗളൂരുവില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍.
അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും ബെംഗളൂരുവിൽ നടക്കുന്ന ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന. സിനിമയുടെ ഷൂട്ടിങ്ങിനായി ഫഹദ് ബെംഗളൂരുവിൽ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇരു താരങ്ങളും ഒന്നിച്ചുള്ള പ്രധാന സീനുകളാകും ബെംഗളൂരു ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുഷ്‌പരാജായി അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം 'പുഷ്‌പ ദി റൂളി'ന്‍റെ ടീസര്‍ ഉടന്‍ റിലീസ് ചെയ്യും. ഏപ്രില്‍ എട്ടിന് അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ ലോഞ്ച്. 'പുഷ്‌പ 2'ന്‍റെ പ്രീ റിലീസുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാ ഭാഷകളിലുമായി 1,000 കോടി രൂപയുടെ തിയേറ്റര്‍ റൈറ്റ്‌സാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
'പുഷ്‌പ ദി റൈസി'ന് ശേഷമാണ് അല്ലു അര്‍ജുന്‍ ഒരു പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. സുകുമാർ സംവിധായകനായ പുഷ്‌പ സീരീസ് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മാണം. 'പുഷ്‌പ ദി റൈസി'ലേത് പോലെ അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവരാണ് 'പുഷ്‌പ ദി റൂളി'ലും പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. 'പുഷ്‌പ ദി റൈസി'ല്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, ധനഞ്ജയ, അജയ് ഘോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Also Read: 'അല്ലു അർജുനും ഫഹദ് ഫാസിലും കൊമ്പ് കോര്‍ക്കുക ബെംഗളൂരുവിൽ', പുഷ്‌പ 2 അടുത്ത ഷെഡ്യൂള്‍ ഉടന്‍