കേരളം

kerala

ETV Bharat / bharat

ബാലികയെ പീഡിപ്പിച്ച് മുന്‍ പൊലീസുകാരന്‍ ; അറസ്റ്റ് - ലഖ്‌നൗവില്‍ ബാലികയെ പീഡിപ്പിച്ച മുന്‍ പൊലീസുകാരനെ ജയിലിലടച്ചു

നടപടി വിരമിച്ച പൊലീസുകാരന്‍ ഗൗതം കുമാറിനെതിരെ

etv bharat UP news  Lucknow crime news  Minor molested in Lucknow  accused retired police officer arrested  Retired accused Inspector Gautam Kumar  ലഖ്‌നൗവില്‍ ബാലികയെ പീഡിപ്പിച്ച് മുന്‍ പൊലീസുകാരന്‍  ലഖ്‌നൗവില്‍ ബാലികയെ പീഡിപ്പിച്ച മുന്‍ പൊലീസുകാരനെ ജയിലിലടച്ചു  ഉത്തര്‍പ്രദേശ് ഇന്നത്തെ വാര്‍ത്ത
ലഖ്‌നൗവില്‍ ബാലികയെ പീഡിപ്പിച്ച് മുന്‍ പൊലീസുകാരന്‍; ജയിലിലടച്ചതായി പൊലീസ്

By

Published : Jan 1, 2022, 5:31 PM IST

ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം കുമാറാണ് പിടിയിലായത്.

പൊലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര ബഹദൂർ സിങ്ങാണ് വിവരം അറിയിച്ചത്. നഗരത്തിലെ ദുബാഗ പ്രദേശത്തെ ആവാസ് വികാസ് കോളനിയിലെ അമ്മാവന്‍റെ വീട്ടിലാണ് ഒന്‍പത് വയസുള്ള പെൺകുട്ടി താമസിക്കുന്നത്. ഈ വീടിനോട് ചേർന്നാണ് പ്രതിയുടെ താമസം.

ALSO READ:ദേശീയ വനിത കമ്മിഷനിൽ 2021ൽ ലഭിച്ചത് 31,000ത്തോളം പരാതികൾ ; 2014ന് ശേഷമുള്ള ഉയർന്ന നിരക്ക്

ഇയാളുടെ വീട്ടിലേക്ക് പോയ സമയത്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഭയന്നുവിറച്ച കുട്ടി തന്‍റെ അമ്മയോട് ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details