കേരളം

kerala

By ETV Bharat Kerala Team

Published : Dec 14, 2023, 4:38 PM IST

ETV Bharat / bharat

എരിയുന്ന സിഗരറ്റും തോളില്‍ വമ്പൻ തോക്കുമായി റാണ; പിറന്നാള്‍ ദിനത്തില്‍ രാക്ഷസ രാജ ഫസ്‌റ്റ് ലുക്ക്

Rakshasa Raja first look poster രാക്ഷസ രാജ എന്ന ഗ്യാങ്സ്‌റ്റര്‍ ചിത്രത്തില്‍ ഡൈനാമിക് ജോഡികളായ റാണയും തേജയും വീണ്ടും ഒന്നിക്കുന്നു..

Rana Daggubati announces new film with Teja  Rana Daggubati announces new film  Rakshasa Raja  Rakshasa Raja first look poster  Rakshasa Raja movie  രാക്ഷസ രാജ  റാണയും തേജയും വീണ്ടും ഒന്നിക്കുന്നു  Rana Daggubati Birthday  Rana Daggubati  Rana Daggubati 38th birthday  Rana reunites with director Teja  രാക്ഷസ രാജ ഫസ്‌റ്റ് ലുക്ക്  പിറന്നാള്‍ ദിനത്തില്‍ രാക്ഷസ രാജ ഫസ്‌റ്റ് ലുക്ക്  കൈ നിറയെ ബുള്ളറ്റും തോക്കുമായി റാണ
Rakshasa Raja first look poster

തെലുഗു സൂപ്പര്‍ താരം റാണ ദഗുപതിയുടെ (Rana Daggubati Birthday) ജന്മദിനമാണ് ഇന്ന്. താരം തന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണിപ്പോള്‍ (Rana Daggubati 38th birthday). ഈ പിറന്നാള്‍ ദിനത്തില്‍ റാണയ്‌ക്ക് (Rana Daggubati) സര്‍പ്രൈസുകളും സമ്മാനങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തി.

റാണ ദഗുപതിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാക്ഷസ രാജ' (Rakshasa Raja). 'രാക്ഷസ രാജ'യുടെ നിര്‍മാതാക്കള്‍ താരത്തിന്‍റെ ഈ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു (Rakshasa Raja first look poster).

ചുണ്ടില്‍ എരിയുന്ന സിഗരറ്റും ഒരു കയ്യിൽ ബുള്ളറ്റുകളും മറു കയ്യില്‍ വലിയൊരു തോക്ക് തോളിൽ താങ്ങിയും വളരെ ഗൗരവത്തില്‍ നിൽക്കുന്ന റാണയെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചു.

Also Read:'കാന്തയുടെ ലോകത്തേക്ക് സ്വാഗതം'; റാണ ദഗുപതിക്കൊപ്പമുള്ള സിനിമയുടെ ടൈറ്റിലുമായി ദുല്‍ഖര്‍ സല്‍മാന്‍

ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷകളും വര്‍ദ്ധിച്ചു. ഹൈ ഒക്‌ടേന്‍ ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ട്രീറ്റാകും സമ്മാനിക്കുക. റാണ ദഗുപതിയും 'രാക്ഷസ രാജ'യുടെ ഫസ്‌റ്റ് ലുക്ക് താരത്തിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ഫസ്‌റ്റ് ലുക്കിന് താഴെ നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍. സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണെന്ന് ചിലര്‍ കുറച്ചു. അതേസമയം ഒരു വിഭാഗം ഫസ്‌റ്റ് ലുക്കിനെതിരെയും രംഗത്തെത്തി.

'നിങ്ങളുടെ സിനിമയില്‍ നിന്നുള്ള എക്കാലത്തെയും മോശം പോസ്‌റ്റർ ഡിസൈൻ' -ഒരാള്‍ കുറിച്ചു. 'ട്വിറ്ററിൽ നിന്നൊരു ഫാൻ മേഡ് പോസ്‌റ്റർ എടുക്കുക, കാരണം ഇത് ഭയാനകമാണ്.' -മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചു.

Also Read:Amitabh Bachchan's First Look Poster from Kalki: കൽക്കിയിലെ ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്; ഇതിഹാസത്തിന് പ്രഭാസിന്‍റെ പിറന്നാള്‍ ആശംസ

തേജയാണ് സിനിമയുടെ സംവിധാനം. 'രാക്ഷസ രാജ'യിലൂടെ റാണയും സംവിധായകന്‍ തേജയും വീണ്ടും ഒന്നിക്കുകയാണ് (Rana reunites with director Teja). നേരത്തെ ഇരുവരും 'നേനേ രാജു നേനേ മന്ത്രി' (Nene Raju Nene Mantri) എന്ന സിനിമയില്‍ ഒന്നിച്ചിരുന്നു.

ഈ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'രാക്ഷസ രാജ'. ഈ കൂട്ടുക്കെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ആരാധകരും നിരൂപകരുമെല്ലാം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

തെലുഗു സിനിമ വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്ന 'രാക്ഷസ രാജ' പ്രേക്ഷകർക്ക് ആകർഷകമായ ആഖ്യാനവും മികച്ച ദൃശ്യാനുഭവങ്ങളും വാഗ്‌ദാനം ചെയ്യുന്നു. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.

Also Read:'ഹിരണ്യകശ്യപി'ന്‍റെ അപ്‌ഡേറ്റുമായി റാണ ദഗുബാട്ടി; ഡ്രീം പ്രോജക്‌ടെന്ന് താരം

ABOUT THE AUTHOR

...view details