ന്യൂഡല്‍ഹി:കര്‍ഷക പ്രതിഷേധമായി ബന്ധപ്പെട്ട് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ചിരിക്കുകയാണ് ഭാരതീയ കിസാന്‍ യൂണിയനുകള്‍. രാജ്യമൊട്ടാകെ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിനോടൊപ്പം രാകേഷ് ടികായത്തിന്‍റെ പ്രസംഗ വീഡിയോകള്‍ ബഹുഭാഷ സബ് ടൈറ്റിലുകളില്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കര്‍ഷക യൂണിയന്‍. ഇത്തരം നീക്കത്തിലൂടെ അദ്ദേഹത്തിന്‍റെ സന്ദേശം രാജ്യമെമ്പാടുമെത്തിക്കാനും കര്‍ഷക പ്രതിഷേധത്തിന് കൂടുതല്‍ പിന്തുണ നേടിയെടുക്കാനുമാണ് കര്‍ഷക സംഘടനയുടെ ലക്ഷ്യം.
രാകേഷ് ടികായത്തിന്‍റെ പ്രസംഗം ബഹുഭാഷ സബ് ടൈറ്റിലുകളില്‍ പുറത്തിറക്കും - രാകേഷ് ടികായത്തിന്‍റെ പ്രസംഗം ബഹുഭാഷകളില്‍
രാകേഷ് ടികായത്തിന്‍റെ പ്രസംഗ വീഡിയോകള്‍ ബഹുഭാഷകളില്‍ പുറത്തിറക്കുന്നത് വഴി കര്‍ഷക പ്രതിഷേധത്തിന് കൂടുതല്‍ പിന്തുണ നേടുകയെന്നതാണ് ലക്ഷ്യം.
രാകേഷ് ടികായത്തിന്‍റെ പ്രസംഗം ബഹുഭാഷ സബ് ടൈട്ടിലുകളില്‍ പുറത്തിറക്കും
രാകേഷ് ടിക്കായത്തിന്‍റെ വീഡിയോകള്‍ക്ക് സബ് ടൈറ്റിലുകള്‍ തയ്യാറാക്കാനായി എട്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഇംഗീഷ്, മലയാളം സബ് ടൈറ്റിലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ കൂടുതല്‍ ഭാഷയില്‍ വീഡിയോ പുറത്തിറങ്ങും.