നോയിഡ :ഉത്തര്‍ പ്രദേശില്‍ ഇത്തവണ ജനവിധി വിപരീതമായിരിക്കുമെന്നും ബിജെപി തൂത്തെറിയപ്പെടുമെന്നും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടികായത്ത്. മുസാഫര്‍ നഗറില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്ഥമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ലെ സ്ഥിതിയല്ല മസാഫര്‍ നഗറില്‍ ഇപ്പോഴുള്ളത്. സമാധാനം പുലര്‍ന്നു. വോട്ട് ചെയ്ത ശേഷമായിരുന്നു ടികായത്തിന്റെ പ്രതികരണം. 2013 ലെ തെരഞ്ഞെടുപ്പ് ഫലം ഒരു പരീക്ഷണമായിരുന്നു. ആ ട്രയല്‍ സ്റ്റേഡിയം ഇവിടെ തകര്‍ക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മുമ്പത്തേത് പോലെയല്ല. ഇവിടെ ഇപ്പോള്‍ സമാധാനമുണ്ട്. അതിനാല്‍ തന്നെ മുസാഫര്‍ നഗറില്‍ ഇത്തവണ ബിജെപി ജയിക്കില്ല.
Also Read: വോട്ടര്‍മാര്‍ 'അബദ്ധം' കാണിക്കരുത് യുപി കേരളമാകും, വിവാദ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ്
അതേസമയം എന്താണ് പുതിയ മത്സരമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മത്സരം കഴിഞ്ഞെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി ജയിച്ച ശേഷം 2017ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് യുപിയില്‍ ബിജെപി അധികാരത്തില്‍ വന്നത്.
സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ ബിജെപിക്ക് അന്ന് ഗുണം ചെയ്തിരുന്നു. ജാട്ട് മുസ്ലിം സമുദായങ്ങളായിരുന്നു ഏറ്റുമുട്ടിയത്. ജനങ്ങള്‍ സമുദായത്തിന് അതീതമായി വോട്ട് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് സമാധാനപരമായിരിക്കണമെന്നും ടികായത്ത് ആഹ്വാനം ചെയ്തു.