ന്യൂഡല്‍ഹി: രാജ്യസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം മാര്‍ച്ച് 14ന് ചേരും. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ച അവസാനിച്ചതോടെ ഡെപ്യൂട്ടി സ്‌പീക്കര്‍ ഹരിവന്‍ശ് നാരായണ്‍ സിങ് സഭ നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഫെബ്രുവരി 12 മുതൽ മാർച്ച് 13 വരെയുള്ള കാലയളവില്‍ സ്റ്റാൻഡിങ് കമ്മറ്റികൾ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമുള്ള ബജറ്റ് വിഹിതം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും.
ബജറ്റ് സമ്മേളനം: രാജ്യസഭ പിരിഞ്ഞു, രണ്ടാംഘട്ടം മാര്‍ച്ച് 14ന് - budget session latest
മാർച്ച് 14 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രിൽ 8നാണ് അവസാനിക്കുക.
ബജറ്റ് സമ്മേളനം: രാജ്യസഭ പിരിഞ്ഞു, രണ്ടാംഘട്ടം മാര്‍ച്ച് 14ന്
ജനുവരി 31ന് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. മാർച്ച് 14 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രിൽ 8നാണ് അവസാനിക്കുക.
Also read: 'ഞാനെന്തിന് അദ്ദേഹത്തെ കേള്‍ക്കണം', പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി