കേരളം

kerala

ETV Bharat / bharat

പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ പിരിഞ്ഞു

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും സഭ നിര്‍ത്തി വെച്ചിരുന്നു.

Rajya Sabha  പ്രതിപക്ഷ  പ്രതിഷേധം  രാജ്യസഭ  കാർഷിക നിയമം  ബഹളം  ഇന്ധന വില
പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ പിരിഞ്ഞു

By

Published : Mar 10, 2021, 4:26 PM IST

ന്യൂഡല്‍ഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേയും ഇന്ധന വില വര്‍ദ്ധനവിനെതിരേയുമുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവൻഷാണ് മാര്‍ച്ച് 15 വരെ സഭ പിരിച്ചു വിട്ടത്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും സഭ നിര്‍ത്തി വെച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബജറ്റ് സെഷന്‍റെ രണ്ടാം ഭാഗം ആരംഭിച്ചത്. കൊവിഡ് മുൻ കരുതലുകള്‍ പാലിച്ചായിരുന്നു സമ്മേളനം.

ABOUT THE AUTHOR

...view details