ജമ്മു: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു. ധർമസാലിലെ ബാജിമാൽ മേഖലയിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. അതിനിടെ ഒരു ഭീകരനെ കൂടി സുരക്ഷ സേന വധിച്ചു. ഇതോടെ ഇതുവരെ രണ്ട് ഭീകരരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു ഭീകരനെ കൂടി വധിച്ച് സൈന്യം - terrorists Rajouri
ജമ്മുകശ്‌മീരിലെ രജൗരിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
Published : Nov 23, 2023, 12:40 PM IST
വ്യാഴാഴ്ച (23.11.23) പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർക്ക് കൂടി പരിക്കേറ്റു. ബുധനാഴ്ച രാവിലെ വെടിവയ്പുണ്ടായപ്പോൾ നാല് സൈനിക ഉദ്യോഗസ്ഥരിൽ ഓഫീസർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും രണ്ട് ജവാൻമാരും വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് തീവ്രവാദി സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സൈന്യവും ജമ്മുകശ്‌മീർ പൊലീസും തെരച്ചില്‍ ആരംഭിച്ചത്.
കലകോട്ട് ഏരിയ, ഗുലാബ്ഗഡ് വനം, രജൗരി ജില്ല എന്നിവിടങ്ങളിളാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. വനമേഖലയില്‍ തീവ്രവാദികൾ ഒളിച്ചിരിക്കുന്നത് കണ്ടെത്താൻ സുരക്ഷ സേന അതിതീവ്രശ്രമമാണ് നടത്തുന്നത്.