കേരളം

kerala

ETV Bharat / bharat

പ്രതിരോധ സഹമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്; രാജ്‌നാഥ് സിംഗ് സന്ദർശിക്കും - Goa Chief Minister

കര്‍ണാടകയിലെ ഗ്രാമത്തില്‍ വച്ചാണ് അപകടമുണ്ടായത്

Rajnath Singh to visit Goa  inquire about health of Shripad Naik  Shripad Naik accident news  പ്രതിരോധ സഹമന്ത്രി  പ്രതിരോധമന്ത്രി  രാജ്‌നാഥ് സിംഗ്  രാജ്‌നാഥ് സിംഗ് ഇന്ന് ഗോവയിൽ  ശ്രീപദ് നായിക്  ഗോവ മുഖ്യമന്ത്രി  പ്രമോദ് സാവന്ത്  പ്രതിരോധ സഹമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്  Defence Minister  Rajnath Singh to visit Goa today to inquire about health of Shripad Naik  Rajnath Singh  Goa Chief Minister  Pramod Sawant
പ്രതിരോധ സഹമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്; പ്രതിരോധമന്ത്രി ഇന്ന് ഗോവ സന്ദർശിക്കും

By

Published : Jan 12, 2021, 10:22 AM IST

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്‍റെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഗോവ സന്ദർശിക്കും. തിങ്കളാഴ്‌ച കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ഗ്രാമത്തിനടുത്ത് വച്ചാണ് അപകടം നടന്നത്.

ശ്രീപദ് നായിക് ഭാര്യ വിജയ നായിക്കിനും പേഴ്‌സണൽ അസിസ്റ്റന്‍റിനുമൊപ്പം യെല്ലാപൂരിൽ നിന്ന് ഗോകർണത്തേക്ക് യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അപകടത്തിൽ ഭാര്യയും പേഴ്‌സണല്‍ അസിസ്റ്റന്‍റും മരിച്ചു. ശ്രീപദ് നായിക് അപകടനില തരണം ചെയ്തതായും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details