കേരളം

kerala

ETV Bharat / bharat

Jailer first single| ജയിലറിലെ തമന്ന പാട്ട് ഉടന്‍; നെല്‍സണ്‍-അനിരുദ്ധ് കോംബോയില്‍ ആദ്യ ഗാനത്തിന്‍റെ പ്രൊമോ പുറത്ത് - അനിരുദ്ധ്

ജയിലര്‍ ആദ്യ ഗാനത്തിന്‍റെ പ്രൊമോ പുറത്ത്. സിനിമയിലെ കാവാലാ എന്ന ഗാനത്തിന്‍റെ പ്രൊമോ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

Rajinikanth starrer Jailer  Jailer first single promo released  Jailer first single promo  Jailer first single  Jailer  Rajinikanth  ജയിലറിലെ തമന്ന പാട്ട് ഉടന്‍  കാവാലാ  ജയിലറിലെ തമന്ന പാട്ട്  അനിരുദ്ധിന് നിര്‍ദേശം നല്‍കി നെല്‍സണ്‍  ജയിലര്‍ ആദ്യ ഗാനത്തിന്‍റെ പ്രൊമോ  ജയിലര്‍  ജയിലര്‍ ആദ്യ ഗാനം  രജനികാന്ത്  അനിരുദ്ധ്  നെല്‍സണ്‍
അനിരുദ്ധിന് നിര്‍ദേശം നല്‍കി നെല്‍സണ്‍; ആദ്യ ഗാനത്തിന്‍റെ പ്രൊമോ പുറത്ത്

By

Published : Jul 3, 2023, 7:35 PM IST

രജനികാന്ത് Rajinikanth ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍' Jailer. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ജയിലറി'ലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ 'കാവാലാ' എന്ന ഗാനത്തിന്‍റെ പ്രൊമോ ആണ് റിലീസ് ചെയ്‌തത്. ഇതൊരു തമന്ന പാട്ട് എന്നാണ് സംവിധായകന്‍ നെല്‍സണ്‍ അനിരുദ്ധിനോട് Anirudh Ravichander പറയുന്നത്. അനിരുദ്ധും നെല്‍സണും തമ്മിലുള്ള വളരെ രസകരമായ പ്രൊമോ വീഡിയോയാണിത്. ജൂലൈ ആറിനാണ് ഗാനം പുറത്തിറങ്ങുക. സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഗാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മറ്റൊരു പ്രൊമോ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. നെല്‍സണും Nelson Dilipkumar അനിരുദ്ധും ഉള്‍പ്പെടുന്ന ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു അത്. വീഡിയോയില്‍ ജയിലറിലെ ആദ്യ ഗാനം ഉടന്‍ വേണം എന്നാണ് നെല്‍സണ്‍, അനിരുദ്ധിനോട് പറയുന്നത്. ഇതിന് പിന്നാലെയാണ് ആദ്യ ഗാനത്തിന്‍റെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയത്.

ഒരു ആക്ഷന്‍ കോമഡി ചിത്രമായാണ് നെല്‍സണ്‍ ദിലീപ്‌കുമാര്‍ 'ജയിലര്‍' ഒരുക്കുന്നത്. അതേസമയം നെല്‍സണുമായി ഇതാദ്യമായാണ് രജനികാന്ത് ഒന്നിച്ചെത്തുന്നത്. സിനിമയുടെ തിരക്കഥയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ നെല്‍സണ് രജനികാന്ത് അനുവാദം നല്‍കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read:Rajinikanth Jailer | പാട്ടെവിടെയെന്ന് അനിരുദ്ധിനോട് നെല്‍സണ്‍; വീണ്ടും 'ജയിലര്‍' ആവേശത്തില്‍ തമിഴകം

സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് ചിത്രത്തില്‍ രജനികാന്തിനെ അണിയിച്ചൊരുക്കുക.

സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും Mohanlal പ്രത്യക്ഷപ്പെടും. കൂടാതെ രമ്യ കൃഷ്‌ണന്‍, യോഗി ബാബു, ശിവ രാജ്‌കുമാര്‍, വിനായകന്‍ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തും.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് 'ജയിലറു'ടെ നിര്‍മാണം. വിജയ്‌ കാര്‍ത്തിക് കണ്ണന്‍- ഛായാഗ്രഹണം. സ്‌റ്റണ്ട് ശിവ- ആക്ഷന്‍ കൊറിയോഗ്രാഫി. സിനിമയ്‌ക്ക് വേണ്ടി റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രേക്ഷകര്‍ക്കുള്ള ഒരു മികച്ച ട്രീറ്റ് ആയിരിക്കും 'ജയിലര്‍' എന്നതില്‍ സംശയമില്ല. 'അണ്ണാത്തെ'യ്‌ക്ക് ശേഷമുള്ള രജനികാന്ത് ചിത്രം കൂടിയാണിത്.

ഓഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഗോകുലം ഗോപാലന്‍റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസാണ് 'ജയിലറി'ന്‍റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ വിജയ്‌യുടെ 'ലിയോ'യുടെ കേരള വിതരണാവകാശവും ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.

റിലീസിന് മുമ്പായി ചെന്നൈയില്‍ വച്ച് സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'ജയിലറി'ലെ പ്രധാന താരങ്ങളെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.

Also Read:'വളരെയധികം ചിന്തിപ്പിക്കുന്ന ഒന്ന്'; രജനികാന്ത് നല്‍കിയ സമ്മാനത്തെക്കുറിച്ച് തമന്ന

ABOUT THE AUTHOR

...view details