'ജയിലര്‍' (Jailer) വിജയത്തിന് ശേഷം തന്‍റെ മകള്‍ ഐശ്വര്യയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ലാല്‍ സലാമി'ന്‍റെ (Lal Salaam) റിലീസിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് (Rajinikanth). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 'ലാല്‍ സലാം' പ്രദര്‍ശനത്തിനെത്തുന്നത് (Lal Salaam Release). തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് (Lyca Productions) ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
2024ല്‍ പൊങ്കല്‍ റിലീസായി 'ലാല്‍ സലാം' തിയേറ്ററുകളില്‍ എത്തും (Lal Salaam Release on Pongal Release) എന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്. ലാല്‍ സലാം, ലാല്‍ സലാം പൊങ്കലിന്, മൊയ്‌തീന്‍ ഭായ് പൊങ്കലിന് എത്തും, തലൈവര്‍ ഫീസ്‌റ്റ് എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് ലൈക്ക പ്രൊഡക്ഷന്‍സ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. റിലീസിനൊപ്പം 'ലാല്‍ സലാമി'ന്‍റെ പുതിയൊരു പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട് (Lal Salaam New Poster).
Also Read:മകളുടെ ചിത്രത്തില്‍ അതിഥിയായി രജിനികാന്ത്; ലാല്‍ സലാം 2023ല്‍
എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് 'ലാല്‍ സലാം'. നേരത്തെ '3', 'വൈ രാജ വൈ' (Vai Raja Vai) എന്നീ ചിത്രങ്ങള്‍ ഐശ്വര്യ സംവിധാനം ചെയ്‌തിട്ടുണ്ട്. മകളുടെ ചിത്രത്തില്‍ അതിഥി താരമായാണ് രജനികാന്ത് എത്തുന്നത് എന്നതാണ് 'ലാല്‍ സലാമി'ന്‍റെ ഏറ്റവും വലിയ പ്രത്യേകത.