വൽസാദ്/ ഗുജറാത്ത് :മുംബൈ-ഡൽഹി രാജധാനി എക്‌സ്പ്രസ് സിമന്‍റ് തൂണിലിടിച്ചു. തെക്കൻ ഗുജറാത്തിലെ വൽസാദിന് സമീപമാണ് അപകടമുണ്ടായത്. സാമൂഹ്യ വിരുദ്ധര്‍ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട തൂണിലാണ് ട്രെയിന്‍ ഇടിച്ചത്.
യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7.10 ഓടെ നടന്ന സംഭവം ഡൽഹിയിലേക്കുള്ള ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ട്രെയിനിടിച്ചതിനെ തുടർന്ന് തൂൺ ട്രാക്കിൽ നിന്ന് തെന്നിമാറിയതാണ് വന്‍ അപകടം ഒഴിവാക്കിയത്.