ജയ്‌പൂർ :രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 3,886 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 107 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 8,018 ആയി. 13,192 പേർ കൂടി രോഗമുക്തരായതോടെ സംസ്ഥാനത്ത് ആകെ രോഗം മാറിയവരുടെ എണ്ണം 8,41,602 ആയി. നിലവിൽ 78,126 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജസ്ഥാനിൽ 3,886 പേർക്ക് കൂടി കൊവിഡ് ; 107 മരണം - COVID 19
13,192 പേർ കൂടി രോഗമുക്തരായതോടെ സംസ്ഥാനത്ത് ആകെ രോഗം മാറിയവരുടെ എണ്ണം 8,41,602 ഉയർന്നു. 78,126 സജീവ കേസുകളാണുള്ളത്.
Also Read:റെക്കോഡ് കൊവിഡ് പരിശോധന; 24 മണിക്കൂറിനിടെ 2.2 ദശലക്ഷം പേർക്ക് പരിശോധന
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മരണം 4,157 കടന്നു. 2,95,955 പേർ രോഗമുക്തി നേടിയെന്നും രാജ്യത്ത് ഇതുവരെ 2,71,57,795 പേർക്ക് രോഗം റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,11,388 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 24,95,591 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതുവരെ 20,06,62,456 പേരാണ് കൊവിഡ് വാക്‌സിനെടുത്തത്.