ജയ്പൂർ: ഭിക്ഷാടകരില്ലാത്ത രാജസ്ഥാൻ എന്ന ലക്ഷ്യവുമായി ജയ്പൂരിൽ പുതിയ ക്യാമ്പയിൻ. രാജസ്ഥാൻ സ്‌കിൽ ആൻഡ് ലൈവ്‌ലിഹുഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ, സോപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് മാനേജ്‌മെന്‍റ് തുടങ്ങിയവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിക്ഷാടകരില്ലാത്ത സംസ്ഥാനം; ലക്ഷ്യവുമായി രാജസ്ഥാൻ
പുനരധിവാസ ക്യാമ്പുകളിൽ യോഗ, സ്പോർട്സ്, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയവ അന്തേവാസികൾക്ക് നൽകുന്നുണ്ട്
ഭിക്ഷാടകരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യവുമായി രാജസ്ഥാൻ സർക്കാർ
നിലവിൽ 43 യാചകർ ജയ്പൂരിലെ പുനരധിവാസ ക്യാമ്പിന്‍റെ ഭാഗമാണ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് ഇവിടെ പുനരധിവസിപ്പിച്ചിരിക്കുന്നത്. ഈ പുനരധിവാസ ക്യാമ്പുകളിൽ യോഗ, സ്പോർട്സ്, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയവ അന്തേവാസികൾക്ക് നൽകുന്നുണ്ട്.
രാജസ്ഥാൻ പൊലീസിന്‍റെ സഹായത്തോടെയാണ് ജയ്പൂരിലെ ഭിക്ഷാടകരെക്കുറിച്ച് സർവ്വേ നടത്തിയത്. ക്യാമ്പിൽ എത്തിക്കുന്ന ഭിക്ഷാടകർക്ക് സ്വയം തൊഴിൽ ചെയ്യാനുള്ള പരിശീലനവും നൽകുന്നുണ്ട്.