കേരളം

kerala

ETV Bharat / bharat

മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ ലംഘിച്ചു; രാജസ്ഥാൻ സർക്കാരിന് 3000 കോടി രൂപ പിഴ

ഖര, ദ്രവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയെന്നും അതുവഴി പരിസ്ഥിതിക്ക് ദോഷം വരുത്തിയെന്നും ആരോപിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണൽ രാജസ്ഥാൻ സർക്കാരിന് പിഴ ചുമത്തിയത്.

By

Published : Sep 16, 2022, 10:19 PM IST

Rajasthan government waste management  National Green Tribunal  National Green Tribunal slaps penalty  penalty for Rajasthan government  മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ  രാജസ്ഥാൻ സർക്കാരിന് 3000 കോടി രൂപ പിഴ  ദേശീയ ഹരിത ട്രൈബ്യൂണൽ  എൻജിടി പിഴ
മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ ലംഘിച്ചു; രാജസ്ഥാൻ സർക്കാരിന് 3000 കോടി രൂപ പിഴ

ന്യൂഡൽഹി: ഖര, ദ്രവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടി രാജസ്ഥാൻ സർക്കാരിന് 3000 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). ഖര, ദ്രവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയെന്നും അതുവഴി പരിസ്ഥിതിക്ക് ദോഷം വരുത്തിയെന്നും എൻജിടി ആരോപിക്കുന്നു.

ഖര, ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള സുപ്രീം കോടതി മാനദണ്ഡങ്ങൾ പ്രകാരം പരിസ്ഥിതിക്ക് സംഭവിച്ച നാശനഷ്‌ടങ്ങൾ കുറക്കുന്നതിനാണ് എൻജിടി നിയമത്തിലെ സെക്ഷൻ 15 പ്രകാരം രാജസ്ഥാൻ സർക്കാരിന് പിഴയിട്ടത്. മലിനജല സംസ്‌കരണവും ഉപയോഗ സംവിധാനങ്ങളും സ്ഥാപിക്കൽ, നിലവിലുള്ള മലിനജല സംസ്‌കരണ സൗകര്യങ്ങളുടെ സംവിധാനങ്ങൾ/പ്രവർത്തനങ്ങൾ നവീകരിക്കൽ, ഗ്രാമപ്രദേശങ്ങളിൽ ശരിയായ മലമൂത്ര വിസർജന, മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ സജ്ജീകരിക്കൽ എന്നിവയാണ് പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

ഖര മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ മാലിന്യ സംസ്‌കരണ പ്ലാന്‍റുകൾ സ്ഥാപിക്കുകയും 161 പ്രദേശങ്ങളെ മാലിന്യമുക്തമാക്കുകയും ചെയ്യും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ബയോ-റെമെഡിയേഷൻ/ബയോ-മൈനിങ് പ്രക്രിയ നടപ്പിലാക്കും. ബയോമൈനിംഗിൽ നിന്നും കമ്പോസ്റ്റ് പ്ലാന്റുകളിൽ നിന്നുമുള്ള ജൈവ മാലിന്യങ്ങൾ വേർതിരിക്കും.

കഴിഞ്ഞ എട്ട് വർഷങ്ങളിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ മാലിന്യ സംസ്‌കരണത്തിന് പ്രതീക്ഷിച്ച ഫലം നൽകിയില്ല. ഭാവിയിൽ ഇത് തടയേണ്ടതണ്ടെന്നും പരിസ്ഥിതിക്കേറ്റ മുൻകാല നാശങ്ങൾ ഇല്ലാതാക്കണമെന്നും എൻജിടി പറഞ്ഞു.

ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് 2014 സെപ്റ്റംബർ 2ലെ സുപ്രീം കോടതി ഉത്തരവിന്‍റെയും ദ്രവമാലിന്യവുമായി ബന്ധപ്പെട്ട് 2017 ഫെബ്രുവരി 22 ലെ ഉത്തരവിന്‍റെയും അടിസ്ഥാനത്തിലാണ് മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങൾ ട്രൈബ്യൂണൽ നിരീക്ഷിക്കുന്നത്. 351 നദീതടങ്ങളിലെ മലിനീകരണം, വായു ഗുണനിലവാരം മോശമായ 124 നഗരങ്ങൾ, മലിനമായ 100 വ്യാവസായിക ക്ലസ്റ്ററുകൾ, അനധികൃത മണൽ ഖനനം തുടങ്ങിയവയാണ് മറ്റ് അനുബന്ധ പ്രശ്‌നങ്ങൾ.

ABOUT THE AUTHOR

...view details