ജയ്‌പൂർ: രാജസ്ഥാനിൽ 14 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. നിരന്തര പീഡനത്തിനിരയായ പെൺകുട്ടി ജയ്‌സാൽമീർ ജില്ലയിലെ പൊക്രാനിൽ നിന്ന് 22 ദിവസത്തിന് ശേഷമാണ് രക്ഷപ്പെട്ടത്. 45കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കോട്ടയിലെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
രാജസ്ഥാനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍ - പീഡനം
22 ദിവസത്തിന് ശേഷമാണ് പെൺകുട്ടി ജയ്‌സാൽമീർ ജില്ലയിലെ പൊക്രാനിൽ നിന്ന് രക്ഷപ്പെടുന്നത്
ഫെബ്രുവരി 10നാണ് പെൺകുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്‌ച പെൺകുട്ടിയെ പൊക്രാനിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു.
പീഡനത്തിരയാക്കിയ ശേഷം പ്രതി പെൺകുട്ടിയോട് നിർമാണ ജോലി നടക്കുന്ന സ്ഥലത്ത് ജോലി ചെയ്യാൻ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതേ സമയം മയക്കുമരുന്ന് നൽകിയാണ് തന്നെ മോട്ടോർ സൈക്കിളിൽ കയറ്റി പൊക്രാനിൽ കൊണ്ടു പോയതെന്ന് പെൺകുട്ടി കൗൺസലിംഗിനിടയിൽ പറഞ്ഞതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അറിയിച്ചു.