ഭാരത്പൂര്‍ (രാജസ്ഥാന്‍) : അംബേദ്‌കര്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ കലാപത്തിലും മർദനത്തിലും പ്രതിഷേധിച്ച് സാഹ ഗ്രാമത്തിലെ നൂറുകണക്കിന് ദലിത് വിഭാഗക്കാര്‍ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്‌ത് ചൊവ്വാഴ്ച കലക്ടറുടെ ഓഫിസിലെത്തി. സ്ഥിരമയി ഉന്നത ജാതിയില്‍പ്പെട്ടവര്‍ തങ്ങളെ ആക്രമിക്കാറുണ്ടെന്നും ഗ്രാമം വിട്ട് പോകാന്‍ ആവശ്യപ്പെടാറുണ്ടെന്നും ചൂണ്ടിക്കാട്ടി ഇവര്‍ ജില്ല ഭരണകൂടത്തിന് പരാതി നല്‍കി. ഏപ്രില്‍ 14നാണ് മേഖലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്.
ഉന്നതജാതിക്കാരുടെ പീഡനം അതിരുകടന്നു: പരാതിയുമായി ദലിതര്‍ കലക്ടറുടെ ഓഫിസില്‍ - അംബേദ്‌കര്‍ ജയന്തി
അംബ്‌ദേക്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ പ്രദേശത്ത് ഉന്നതജാതിക്കാര്‍ സംഘര്‍ഷം സൃഷ്‌ടിച്ചെന്ന് ഗ്രാമവാസികള്‍
ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ചര്‍ച്ചയ്‌ക്ക് പിന്നാലെ ജില്ല കലക്‌ടര്‍ അലോക് രഞ്ജന്‍ അറിയിച്ചു. അക്രമത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കാത്തത് ഭരണകൂടത്തിന്‍റെ പരാജയം ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഗ്രാമത്തില്‍ നിന്ന് കാല്‍നടയായാണ് പ്രദേശവാസികള്‍ കലക്ടറേറ്റിലേക്ക് എത്തിയത്.
ഘോഷയാത്രയ്‌ക്ക് നേരെ പ്രദേശത്തെ ഉന്നതജാതിയില്‍പ്പെട്ടവര്‍ കല്ലെറിയുകയായിരുന്നു. പിന്നാലെ പ്രദേശത്ത് നിര്‍മിച്ചിരുന്ന കൂടാരം കത്തിച്ചതോടെയൈാണ് സംഭവം അക്രമാസക്തമായത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 29 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് 3 പേരെ പിടികൂടിയിട്ടുണ്ട്.
TAGGED:
Migrating after Unheard