ജയ്പൂർ:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ കരി ഓയിൽ ആക്രമണം നടത്തിയ സംഭവത്തിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വാരണാസിയിൽ സ്ഥാപിച്ചിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം നടത്തിയത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാനായ നേതാക്കളോട് അനാദരവ് കാണിക്കുന്നത് അനുവദിക്കരുതെന്നും ഗെലോട്ട് പറഞ്ഞു.
രാജീവ് ഗാന്ധിയുടെ പ്രതിമ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി അശോക് ഗെലോട്ട് - ജയ്പൂർ
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാനായ നേതാക്കളോട് അനാദരവ് കാണിക്കുന്നത് അനുവദിക്കരുതെന്നും ഗെലോട്ട് പറഞ്ഞു
രാജീവ് ഗാന്ധിയുടെ പ്രതിമ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി അശോക് ഗെലോട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി സന്ദർശനത്തിനിടെയാണ് രാജീവ് ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആരാണ് അക്രമത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിമ പിന്നീട് വൃത്തിയാക്കിയെങ്കിലും വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രതിമയില്‍ പാലൊഴിച്ച് പ്രതിഷേധം അറിയിച്ചു.