റായ്‌പൂർ : ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരില്‍ എസ്‌ബിഐ കസ്റ്റമർ സർവീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച് പണം കവര്‍ന്നു. ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്‌ബിഐ കസ്റ്റമർ സർവീസ് സെന്‍ററിലാണ് സംഭവം. ഇവിടെ ഫോട്ടോ കോപ്പി എടുക്കാനെന്ന വ്യാജേനയെത്തിയാണ് യുവാവ് സർവീസ് സെന്‍റർ നടത്തിപ്പുകാരനെ ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്.
സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച് പണം കവര്‍ന്നു, സിസിടിവി ദൃശ്യം പുറത്ത് - SBI customer care center
റായ്‌പൂര്‍ ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്‌ബിഐ കസ്റ്റമർ സർവീസ് സെന്‍ററിലാണ് സംഭവം. സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി പണവുമായി അക്രമി കടന്നുകളയുകയായിരുന്നു

സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച് പണം കവര്‍ന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം
വൈ എൽ പ്രകാശിനെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തി കൗണ്ടറിൽ നിന്ന് പണവും എടുത്ത് അക്രമി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രകാശ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാളുടെ സഹോദരന്‍റെ പരാതിയില്‍ ഗഞ്ച് പൊലീസ് അക്രമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.