കേരളം

kerala

ETV Bharat / bharat

റെയിന്‍ബോ ഡയറ്റും രോഗപ്രതിരോധ ശേഷിയും - ക്യാന്‍സർ

വായിക്കാം റെയിന്‍ബോ ഡയറ്റിനെപ്പറ്റി......

new diet plan for healthy you; rainbow diet  rainbow diet  diet plan  fitness  health  cancer  റെയിന്‍ബോ ഡയറ്റും രോഗപ്രതിരോധശേഷിയും  ഫിറ്റ്നസ്  ക്യാന്‍സർ  ഡയറ്റ് പ്ലാന്‍
റെയിന്‍ബോ ഡയറ്റും രോഗപ്രതിരോധശേഷിയും

By

Published : Jul 10, 2021, 12:21 PM IST

ആളുകളുടെ മാറിവരുന്ന ജീവിതരീതികൾ പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങൾക്കാണ് തുടക്കമിട്ടത്. അതിനാൽ തന്നെ ഭൂരിഭാഗം ചെറുപ്പക്കാരും ഇപ്പോൾ 'ഫിറ്റ്നസ് ഫ്രീക്കുകളാണ്'. ആരോഗ്യവാന്മാരായിരിക്കാന്‍ പല തരത്തിലുള്ള ഡയറ്റുകൾ നിത്യ ജീവിതത്തിൽ പരീക്ഷിക്കുന്നു. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ്, ഡാഷ് ഡയറ്റ് എന്നിങ്ങനെ എത്രയെത്ര വിവിധ തരത്തിലുള്ള ഡയറ്റുകളാണ് നിത്യജീവിതത്തിൽ നമ്മെ ആകർഷിക്കുന്നത്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും റെയിന്‍ബോ ഡയറ്റിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ!? കുട്ടിക്കാലത്ത് മുത്തശ്ശിമാർ പല തരത്തിലും നിറങ്ങളിലുമുള്ള പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണെന്ന് ഉപദേശിക്കാറില്ലേ..? അതുതന്നെയാണ് നാം ഇപ്പോൾ കേൾക്കുന്ന റെയിന്‍ബോ ഡയറ്റും..

  • എന്താണ് റെയിന്‍ബോ ഡയറ്റ്?

പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചുവപ്പ്, ഓറഞ്ച്,പച്ച, പർപ്പിൾ, ചോക്ലേറ്റ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

  • എന്തുകൊണ്ട് റെയിന്‍ബോ ഡയറ്റ്?

ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കൽസ് ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ അല്ലെങ്കിൽ ദോഷമായ വസ്തുക്കളെ നിർമാർജനം ചെയ്യുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കാൻസർ, പ്രമേഹം, എന്നിവ പോലുള്ള സാംക്രമികേതര രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മൊത്തത്തിൽ സാംക്രമികേതര രോഗങ്ങളാണ് ലോകമെമ്പാടുമുള്ള മരണത്തിന്‍റെ പ്രധാന കാരണം. ഇതുമൂലം ആഗോളസമ്പദ്‌വ്യവസ്ഥയ്ക്ക് 47 ട്രില്യൺ ഡോളറെങ്കിലും ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ശരാശരി മൂന്നിൽ രണ്ട് ഭാഗം മാത്രമാണ് ആളുകൾ പച്ചക്കറി ഉപയോഗിക്കുന്നത്.

നമ്മുടെ ദൈനംദിന ഭക്ഷണരീതിക്ക് മൂല്യം നൽകുന്ന വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറി വർഗങ്ങളും നോക്കാം....!!!

1. പർപ്പിൾ, നീല

ബീറ്റ്‌റൂട്ട്, വഴുതനങ്ങ,ബ്ലാക്ക് ബെറി, ജാമുന്‍, പർപ്പിൾ ഗ്രേപ്സ്, പാഷന്‍ ഫ്രൂട്ട് എന്നിവയിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിലെ ആന്‍റിഓക്സിഡന്‍റുകൾ ക്യാന്‍സർ, സ്ട്രോക്ക് എന്നിവയ്ക്കെതിരെ പോരാടുന്നു.

2. ചുവപ്പ്

ക്യാപ്സിക്കം, റാഡിഷ്, മുളക്, തക്കാളി, ആപ്പിൾ, ചെറി, പേരയ്ക്ക, സ്ട്രോബെറി,ലിച്ചി,തണ്ണിമത്തന്‍ എന്നിവ ക്യാന്‍സർ ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയിൽ നിന്നും അകറ്റി നിർത്തുന്നു.

3.ഓറഞ്ച്, മഞ്ഞ

ക്യാരറ്റ്, മത്തങ്ങ, ആപ്രിക്കോട്ട്, ഓറഞ്ച്, പീച്ച്, മാമ്പഴം, നാരങ്ങ, പപ്പായ, കൈതച്ചക്ക എന്നിവയിൽ അടങ്ങിയിരിക്കുന്ന കാർട്ടിനോയിഡ് പിഗ്‌മെന്‍റ് കണ്ണുകൾക്ക് നല്ലതാണ്.

4.പച്ച

പച്ചക്കറികൾ, ഇലക്കറികൾ, ചീര, ഉലുവ, കാട്ടു ചീര, കടുക് ഇലകൾ, അമരാന്തസ് ഇലകൾ, ഒക്ര( ലേഡീസ് ഫിംഗർ), ക്യാബേജ്, കാപ്സിക്കം, പയർ, കൊക്കീനിയ, കുക്കുമ്പർ, പാർവെൽ അല്ലെങ്കിൽ പോയിന്റഡ് ഗാർഡ്, ലോക്കി(ബോട്ടിൽ ഗാർഡ്), റിഡ്ജ് ഗാർഡ്, ചീര, പച്ച ആപ്പിൾ, അവൊക്കാഡോ, മുന്തിരി, കിവി ഫ്രൂട്ട്, മധുര നാരങ്ങ തുടങ്ങിയ പഴങ്ങളെല്ലാം സൂപ്പർഫുഡ് വിഭാഗത്തിൽപ്പെടുന്നവയാണ്. ഇത് മുടി, ചർമ്മം, കണ്ണുകൾ എന്നിവയ്ക്ക് നല്ലതാണ്. ഈ പച്ചക്കറികളിലെയും പഴങ്ങളിലെയും ഫൈറ്റോകെമിക്കലുകൾ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

ABOUT THE AUTHOR

...view details