ഹൈദരാബാദ്: കൊടും ചൂടിന് പിന്നാലെ തെലങ്കാനയിൽ കനത്ത മഴ. മിക്ക പ്രദേശങ്ങളിലും ഗതാഗതം തടസപ്പെട്ടു. പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ പല മേഖലകളിലും ജനങ്ങള്‍ ദുരിതത്തിലായി. പല പ്രദേശങ്ങളിൽ വൈദ്യുതിയും താറുമാറായിട്ടുണ്ട്.
ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ട, കുക്കട്ട്പള്ളി, കുഷൈഗുഡ, ഇസിഐഎൽ, കാപ്ര, ശിവരാംപള്ളി, യൂസഫ്‌ഗുഡ, നാരായണഗുഡ, ഹിമായത്‌നഗർ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്‌തത്. ഖൈരതാബാദ്, അമീർപേട്ട്, പഞ്ചഗുട്ട, സെക്കന്തരാബാദ്, മരേഡ് പള്ളി , ചിലകലഗുഡ, ബോയിൻപള്ളി, തിരുമലഗിരി, അൽവാൾ, ബേഗംപേട്ട്, സൈദാബാദ്, ചമ്പാപേട്ട, സരൂർ നഗർ, കോട്ടപ്പേട്ട, എൽബി നഗർ, ദിൽസുഖ് നഗർ, നാഗോൾ, ചൈതന്യപുരി, വനസ്ഥലിപുരം എന്നിവിടങ്ങളിലും ശക്തമായ കാറ്റോട് കൂടിയ മഴ പെയ്‌തു.