ന്യൂഡൽഹി: അടുത്ത രണ്ട്, മൂന്ന് ദിവസത്തേക്ക് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ച്ച പുലർച്ചെയോടെ പ്രദേശത്തുണ്ടായത് ഇടിയോടു കൂടിയ മഴയാണ്. നഗരത്തിൽ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ഡൽഹിയിൽ കനത്ത മഴയ്‌ക്ക് സാധ്യത - delhi rain
തിങ്കളാഴ്‌ച്ച പുലർച്ചെയോടെ പ്രദേശത്തുണ്ടായത് ഇടിയോടു കൂടിയ മഴയാണ്
ഡൽഹിയിൽ കനത്ത മഴയ്‌ക്ക് സാധ്യത
also read:കർണാടകയിൽ തിയറ്ററുകളും കോളജുകളും തുറക്കാൻ അനുമതി
ഇതോടെ ഡൽഹിയിൽ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന ,വടക്കുപടിഞ്ഞാറൻ മധ്യപ്രദേശ്, വടക്കുകിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ട്.