ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 23 ന് ഹൗറ-കൽക്ക മെയിലിനെ ‘നേതാജി എക്സ്പ്രസ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഹൗറ-കൽക്ക മെയില്‍ നേതാജി എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ
കൊൽക്കത്തയിലെ ഹൗറയെ ഹരിയാനയിലെ കൽക്കയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ട്രെയിനാണ് ഹൗറ-കൽക്ക മെയിൽ.
കൊൽക്കത്തയിലെ ഹൗറയെ ഹരിയാനയിലെ കൽക്കയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ട്രെയിനാണ് ഹൗറ-കൽക്ക മെയിൽ. 1941 ൽ കൊൽക്കത്തയിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ബോസ് ബിഹാറിലെ ഗോമയിൽ നിന്ന് കൽക്ക മെയിലിൽ കയറിയെന്നാണ് റിപ്പോർട്ടുകൾ.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 'പരാക്രം ദിവസ്' എന്ന പേരിൽ ആഘോഷിക്കാൻ അടുത്തിടെ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരുന്നു.2020 ഡിസംബർ 21 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷം ഗംഭീരമായി ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.