കേരളം

kerala

ETV Bharat / bharat

1.4 ലക്ഷം പേർക്ക് കൂടി തൊഴില്‍ നല്‍കാൻ തയ്യാറായി ഇന്ത്യൻ റെയില്‍വേ - റെയില്‍വേ തൊഴിലവസരങ്ങള്‍

2014 മുതൽ 2022 വരെയുള്ള കാലയളവിൽ 3,50,204 പേർക്ക് റെയില്‍വേ തൊഴിൽ നൽകിയിട്ടുണ്ടെന്ന് റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവ്.

Railway Minister Ashwini Vaishnav on job opportunities  Railway Minister Ashwini Vaishnav  railway job opportunities  രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കുന്നത് റെയില്‍വേ  മന്ത്രി അശ്വിനി വൈഷ്‌ണവ്  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്  റെയില്‍വേ തൊഴിലവസരങ്ങള്‍  തൊഴിലവസരങ്ങള്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കുന്നത് റെയില്‍വേ, ഈ വർഷം മാത്രം 18,000 തൊഴിലവസരങ്ങൾ ; മന്ത്രി അശ്വിനി വൈഷ്‌ണവ്

By

Published : Aug 5, 2022, 8:50 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ യുവതയ്ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനവുമായി റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവ്. ഈ വർഷം മാത്രം ഇന്ത്യൻ റെയില്‍വെ 18,000 തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും 1.4 ലക്ഷം പേരെ കൂടി റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റെയില്‍മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ ഇന്ത്യൻ റെയിൽവേ വലിയ പങ്കു വഹിച്ചു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ 3,50,204 പേർക്ക് റെയില്‍വേ തൊഴിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. റെയില്‍വേ മാത്രമായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു. വിരമിക്കൽ, രാജി, മരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ജീവനക്കാരുടെ ഒഴിവ് ഉണ്ടാകുന്നതും അത്തരം ഒഴിവുകള്‍ നികത്തുന്നതും തുടർച്ചയായ പ്രക്രിയയാണ്. ഇതിനു പുറമെ നോൺ-കോർ പ്രവർത്തനങ്ങളുടെ ഔട്ട്‌സോഴ്‌സിങ് വഴിയും കരാര്‍ അടിസ്ഥാനത്തിലും റെയില്‍വേയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ABOUT THE AUTHOR

...view details