ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തിയ ട്രെയിൻ തടയൽ സമരം സമാധാനപരവും വിജയകരവുമാണെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). കർഷക പ്രസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്‍റെ സമീപനം ഇന്ത്യയിലെ പൗരന്മാർ വലിയ തോതിൽ എതിർക്കുന്നതായി എസ്കെഎം നേതാക്കൾ അറിയിച്ചു.
"റെയിൽ റോക്കോ" സമരം വിജയകരം: സംയുക്ത കിസാൻ മോർച്ച
രാജ്യത്തെ ജനങ്ങളുടെ അതുല്യമായ പിന്തുണയും സജീവമായ പ്രവർത്തനവും പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായി എസ്‌കെഎം അംഗം ജഗ്മോഹൻ സിംഗ് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ അതുല്യമായ പിന്തുണയും സജീവമായ പ്രവർത്തനവും പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായി എസ്‌കെഎം അംഗം ജഗ്മോഹൻ സിംഗ് വ്യക്തമാക്കി. റെയിൽവേ റോക്കോ പ്രക്ഷോഭം ഒരു അനിഷ്ട സംഭവവുമില്ലാതെ കടന്നുപോയി. രാജ്യത്തുടനീളം ട്രെയിനുകളുടെ സർവീസിനെ ചെറിയ തോതിൽ മാത്രമാണ് സമരം ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നൂറുകണക്കിന് സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാല് വരെ കർഷക സംഘടനകൾ ട്രെയിനുകൾ തടഞ്ഞിരുന്നു. കർഷകരുടെ “റെയിൽ റോക്കോ” പ്രതിഷേധത്തെത്തുടർന്ന് ട്രെയിൻ സർവീസുകൾ ചെറിയ തോതിൽ തടസ്സപ്പെട്ടതായി റെയിൽവേ അറിയിച്ചു.