ന്യൂഡല്‍ഹി: കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹി - യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി നടക്കാനിരിക്കെയാണ് രാഹുല്‍ പിന്തുണ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്‍റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. "ഞങ്ങള്‍ സത്യാഗ്രഹികള്‍ അന്നദാതാക്കള്‍ക്കൊപ്പമാണ്" - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
സമരം ഏഴ് മാസം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് ഇന്ന്(ജൂണ്‍ 26) കര്‍ഷകര്‍ രാജ്യവ്യാപകമായി രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം.